03:34am 12 November 2026
NEWS
ഇന്ത്യയും മാലദ്വീപും സംയുക്ത സൈനിക അഭ്യാസം തുടങ്ങി
03/12/2025  11:49 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയും മാലദ്വീപും സംയുക്ത സൈനിക അഭ്യാസം തുടങ്ങി

 

കൊച്ചി: ഇന്ത്യയുടെയും മാല ദ്വീപിൻ്റെയും സേനകളുടെ സംയുക്ത സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഡിസംബർ 15 വരെ രണ്ടാഴ്ച നീളുന്ന സൈനിക അഭ്യാസത്തിൽ ഇന്ത്യ ൻ കരസേനയുടെ ദക്ഷിണ കമാൻഡിന് കീഴിലുള്ള 45 സൈനികരും മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിലെ (എം.ഡി.എഫ്) 45 അംഗ കണ്ടിൻജെൻ്റും പങ്കെടുക്കുന്നു. മാലദ്വീപിലെ ദിവേഹി ഭാഷയിൽ   സ്നേഹിതർ എന്ന അർത്ഥം വരുന്ന എക്കുവെരിൻ എന്ന പേരിലാണ് സൈനിക അഭ്യാസം അറിയപ്പെടുന്നത്. 
ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെയും വിശ്വാസത്തെയും സൈനിക സഹകരണത്തെയും ഇത് സൂചിപ്പിക്കുന്നു. 2009 ൽ തുടക്കമിട്ട എക്കുവെറിൻ്റെ പതിനാലാം പതിപ്പാണ് ഇത്തവണത്തേത്. വനമേഖലകളിലും അർദ്ധ നഗര മേഖലകളിലും തീരപ്രദേശത്തും നുഴഞ്ഞുകയറ്റക്കാർക്കും ഭീകരർക്കുമെതിരെയുള്ള നീക്കങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഈ സൈനിക അഭ്യാസം പ്രാമുഖ്യം നൽകുന്നു. ഇരു രാജ്യങ്ങളും പൊതുവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സംയുക്ത തന്ത്രങ്ങൾ ആവിഷ്കരിക്കാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനും സംയുക്ത സൈനിക അഭ്യാസം സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img